നെല്ലിയാമ്പതിയില്‍ ഒരു ക്രിസ്മസ് ദിനം
തിരൂരങ്ങാടി യൂത്ത് വിംഗ് ക്രിസ്മസ് ദിനത്തില്‍ നെല്ലിയാമ്പതിയില്‍ പോയ വിവിധ ചിത്രങ്ങള്‍.....................................കേരളത്തിലെ പാലക്കാട് ജില്ലാ തലസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെയായി ഉള്ള ഒരു പ്രശസ്തമായ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് നെല്ലിയാമ്പതി. തേയില, കാപ്പി തോട്ടങ്ങൾക്കും ശീതളമായ കാലാവസ്ഥയ്ക്കും പ്രശസ്തമാണ് നെല്ലിയാമ്പതി. പാവപ്പെട്ടവരുടെ ഊട്ടി എന്ന അപരനാമത്തിലും നെല്ലിയാമ്പതി അറിയപ്പെടുന്നു. നിത്യഹരിതവനമേഖലയായ നെല്ലിയാമ്പതിയുടെ വിസ്തൃതി 82 ചതുരശ്ര കിലോമീറ്ററാണ്.ധാരാളം ചോലക്കാടുകളും പുൽമേടുകളുമുണ്ട്. ഏറ്റവും ഉയരമേറിയ പാടഗിരിസമുദ്രനിരപ്പിൽനിന്ന് 1585.08 മീറ്റർ ഉയരത്തിലാണ്. ജനുവരി മുതൽ മെയ് വരെ പകൽ തണുപ്പുകുറഞ്ഞ കാലാവസ്ഥയും ജൂൺ മുതൽ ഡിസംബർ വരെ തണുപ്പുകൂടിയ കാലാവസ്ഥയുമാണ്. കൈകാട്ടിക്ക് അടുത്തായി പല മനോഹരമായ സ്ഥലങ്ങളും ഉണ്ട്. കേശവൻപാറ എന്ന സ്ഥലത്തുനിന്നും നോക്കിയാൽ താഴെ താഴ്വാരത്തിന്റെ മനോഹരമായ പ്രകൃതി ദൃശ്യം കാണാം. എ.വി. തോമസ് ആന്റ് കമ്പനിയുടെ മണലരൂ തെയില എസ്റ്റേറ്റ് വളരെ അടുത്താണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തെയില ഉല്പാദിപ്പിക്കുന്ന എസ്റ്റേറ്റ് ആണ് മണലരൂ എസ്റ്റേറ്റ്. ഇവിടെയുള്ള തോട്ട-കടയിൽ നിന്നും സന്ദർശകർക്ക് തോട്ടത്തിൽ ഉല്പാദിപ്പിച്ച തെയില വാങ്ങാൻ കഴിയും. കേരള സർക്കാർ നടത്തുന്ന ഒരു ഓറഞ്ച്, പച്ചക്കറി തോട്ടവും ഓഫീസും കൈകാട്ടിക്ക് അടുത്താണ്. ഈ തോട്ടത്തിൽ നിന്നും സ്ക്വാഷ്, ജാം, കൈതച്ചക്ക, പാഷൻ ഫ്രൂട്ട്, ഗ്വാവ തുടങ്ങിയ പഴങ്ങൾ വാങ്ങാൻ കഴിയും. വഴുതനങ്ങ, പയർ, മുളക്, ചീര തുടങ്ങിയ പച്ചക്കറികളും ഇവിടെനിന്നും വാങ്ങാം. വീക്കേ കമ്പനി നടത്തുന്ന മറ്റൊരു തെയില തോട്ടവും തെയില ഫാക്ടറിയും ഇവിടെനിന്നും അടുത്ത് ചന്ദ്രമല എസ്റ്റേറ്റിലാണ്. എല്ലാ കാപ്പി, തേയില തോട്ടങ്ങളും ഇവിടെ ആരംഭിച്ചത് ബ്രിട്ടീഷുകാരായിരുന്നു. ഇവ പിന്നീട് തദ്ദേശീയർക്ക് വിൽക്കുകയായിരുന്നു. ഈ പ്രദേശത്തെ പരിസ്ഥിതി സന്തുലിതാവസ്ഥയെക്കുറിച്ച് വളരെ ശ്രദ്ധാലുക്കളായിരുന്ന ബ്രിട്ടീഷുകാർ ഇവിടത്തെ പ്രകൃതി വിഭവങ്ങൾ ഏറ്റവും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഉപയോഗിച്ചുള്ളൂ.
ബ്രിട്ടീഷുകാർ തങ്ങൾക്കു വേണ്ടിയും തെയിലത്തോട്ടങ്ങളുടെ കാര്യസ്ഥന്മാർക്കു വേണ്ടിയും നിർമ്മിച്ച ഭവനങ്ങൾ അവയുടെ നിർമ്മിതിയിലും രൂപകല്പനയിലും വളരെ മനോഹരമാണ് . ഈ പ്രദേശത്തിന്റെ തണുത്ത കാലാവസ്ഥയ്ക്ക് യോജിച്ചതാണ്. ഭവനങ്ങളുടെ തറയും ചുമരുകളും തണുപ്പ് കടക്കാതിരിക്കാനായി തടി കൊണ്ട് പാകിയിരിക്കുന്നു. വീടുകളിൽ നെരിപ്പോടും ഉണ്ട്. ബ്രിട്ടീഷുകാരുടെ എല്ലാ വീടുകളുടെയും മുന്നിൽ നല്ല പൂന്തോട്ടങ്ങളും ഉണ്ട്.
മറ്റൊരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് സീതാർകുണ്ട്. രാമനും ലക്ഷ്മണനും സീതയും വനവാസക്കാലത്ത് ഇവിടെ ജീവിച്ചിരുന്നു എന്നാണ് വിശ്വാസം. സീത ഇവിടത്തെ കാട്ടുചോലയിൽ നിന്ന് വെള്ളമെടുത്ത് പൂജകൾ അർപ്പിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. മലമുകളിൽ നിന്ന് ദൂരെനിന്നുതന്നെ സീതാർകുണ്ട് കാണാം. ദൂരെയുള്ള ചുള്ളിയാർ, മീങ്കാര അണക്കെട്ടുകളും കൊല്ലങ്കോട് പട്ടണവും മലമുകളിൽ നിന്ന് കാണാൻ കഴിയും.








